Asianet News MalayalamAsianet News Malayalam

'നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യം..'; മമ്മൂട്ടി മുഖ്യമന്ത്രിയാവുന്ന 'വണ്‍' ടീസര്‍

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തിന്റെ പേര്.

One Malayalam Movie Official Teaser 2
Author
Thiruvananthapuram, First Published Mar 7, 2020, 5:35 PM IST

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തിന്റെ പേര്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, എബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേല, ആംഗ് സാന്‍ സ്യൂചി എന്നിവരുടെ ചിത്രങ്ങളോടെയാണ് പുതിയ ടീസര്‍ ആരംഭിക്കുന്നത്. പിന്നാലെ 'കടയ്ക്കല്‍ ചന്ദ്രന്റെ' ഇന്‍ട്രൊഡക്ഷനും അദ്ദേഹത്തിന്റെ ഒരു സംഭാഷണവുമുണ്ട് ടീസറില്‍. 'അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസി എന്ന വാക്കിന്റെ അര്‍ഥം അതാണ്'-ഇതാണ് ടീസറില്‍ മമ്മൂട്ടിയുടെ ഡയലോഗ്.

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ്. സംഗീതം ഗോപി സുന്ദര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് നിഷാദ് യൂസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാജന്‍ ആര്‍ ശാരദ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബിനു പപ്പു, മിറാഷ് ഖാന്‍. സംഘട്ടനം റണ്‍ രവി. ട്രെയ്‌ലര്‍ കട്ട് ഡോണ്‍മാക്‌സ്. 

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

Follow Us:
Download App:
  • android
  • ios