അർജുൻ രമേശ് രചനയും സംവിധാനവും

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്‍. ദേവിനെ നായകനാക്കി അർജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പരാക്രമം'. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്ക്ഡ് എന്റർടെയ്നര്‍ തന്നെയാവും 'പരാക്രമം' എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തിയറ്ററുകളിൽ എത്തും. 

'വാഴ' ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലുണ്ട്. രണ്‍ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി, സച്ചിൻ ലാൽ ഡി, കിരൺ പ്രഭാകരൻ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലെനിയല്‍ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസ് ആണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. 

സംഗീത സംവിധാനം അനൂപ് നിരിച്ചൻ, ഗാനരചന സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ, സംഘട്ടനം ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, മേക്കപ്പ് മുഹമ്മദ് അനീസ്, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഓഡിയോഗ്രാഫി രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് വിപിൻ കുമാർ, പ്രൊമോഷൻസ് ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈനർ യെല്ലോ ടൂത്ത്‌സ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : തമിഴ് സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു

Parakramam Official Trailer | Arjun Ramesh | Dev Mohan | Siju Sunny | Sona Olickal | Amith Mohan