മനീഷ് ബാബുവാണ് ചിത്രത്തിന്‍റെ സംവിധാനം

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പതിമൂന്നാം രാത്രി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. മനീഷ് ബാബുവാണ് ചിത്രത്തിന്‍റെ സംവിധാനം. 52 സെക്കന്‍ഡ് ആണ് പുറത്തെത്തിയ ടീസറിന്‍റെ ദൈര്‍ഘ്യം. ദീപക് പറമ്പോല്‍, വിജയ് ബാബു, സോഹൻ സീനുലാൽ, സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്നി ജെയിംസ്, രജിത് കുമാർ, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോന നായർ, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങൾ.

ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ, സംഭാഷണം എഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് വിജയ് വേലുക്കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോഡിനേറ്റര്‍ എ ആർ കണ്ണൻ, കലാസംവിധാനം സന്തോഷ് രാമന്‍, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, സ്റ്റില്‍സ് ഇകൂട്‌സ് രഘു, ഡിസൈന്‍ അറ്റ്ലർ പാപ്പവെറോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ എം വി ജിജേഷ്, അസോസിയേറ്റ് ഡയറക്ടര്‍ ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്, ആക്ഷൻ മാഫിയ ശശി, നൃത്തം റിഷ്ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം, പി ആർ ഒ എ എസ് ദിനേശ്.

ALSO READ : 'ഇവളെ ഇങ്ങനെ ബില്‍ഡ് ചെയ്തത് ഞാനാണ്, അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഞാനെടുക്കും'; പൊട്ടിക്കരഞ്ഞ് സെറീന

Pathimoonnam Rathri | Official Teaser|Maneesh Babu| Shine Tom Chacko | Vishnu Unnikrishnan|D2K Films