ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ മൊട്ടിട്ട പ്രണയമായിരുന്നു മത്സരാര്‍ഥികളായെത്തിയ പേളിയുടെയും ശ്രീനിഷിന്റെയും. പ്രണയം റിയാലിറ്റി ഷോയില്‍ മുന്നേറാനുള്ള തന്ത്രത്തിന്റെ ഭാഗമായിരിക്കുമെന്ന് കാണികളില്‍ ഒരുവിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചെന്ന് ബിഗ് ബോസ് ഫിനാലെയ്ക്ക് പിന്നാലെ ഇരുവരും പറഞ്ഞിരുന്നു. പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു പേളിയും ശ്രീനിഷും. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അവര്‍ തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ നിശ്ചയത്തിന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. 

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ ആഹ്ലാദത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്. മാരി 2ലെ ഹിറ്റ് ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ചുവട് വെക്കുന്ന പേളിയെയും ശ്രീനിഷിനെയും കാണാം വീഡിയോയില്‍. 4.42 മിനിറ്റ് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്.