Asianet News MalayalamAsianet News Malayalam

'കിഡ്‍നാപ്പര്‍ ഡിസ്‍നി'യായി സൈജു കുറുപ്പ്; ചിരി നിറച്ച് 'പിടികിട്ടാപ്പുള്ളി' ട്രെയ്‍ലര്‍

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം

pidikittapulli official trailer
Author
Thiruvananthapuram, First Published Aug 25, 2021, 8:44 PM IST

സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ത്രില്ലര്‍ കോമഡി ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 

സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ് എന്നിവരുടെയൊക്കെ രസകരമായ രംഗങ്ങള്‍ വാഗ്‍ദാനം ചെയ്യുന്നതാണ് ട്രെയ്‍ലര്‍. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. മെറീന മൈക്കിളും മേജര്‍ രവിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ, സംഭാഷണം സുമേഷ് വി റോബിന്‍. ഛായാഗ്രഹണം അഞ്ജോയ് സാമുവല്‍. എഡിറ്റിംഗ് ബിബിന്‍ പോള്‍ സാമുവല്‍. സംഗീതം പി എസ് ജയഹരി. പശ്ചാത്തല സംഗീതം വിന്‍ സാവിയോ. കലാസംവിധാനം ശ്രീകുമാര്‍ കരിക്കോട്ട്. ആക്ഷന്‍ ജോളി ബാസ്റ്റിന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍. പിആര്‍ഒ എ എസ് ദിനേശ്. ജിയോ സ്റ്റുഡിയോസ് ആണ് സ്ട്രീമിംഗ് പാര്‍ട്‍നര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios