മഞ്ജു വാര്യര്‍ നായികയാവുന്ന റോഷന്‍ അഡ്രൂസിന്‍റെ പുതിയ ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജു വാര്യരുടെ വില്ലനായി എത്തുന്നത് സംവിധായകന്‍ റോഷന്‍ അഡ്രൂസ് തന്നെയാണ്. ഉണ്ണി ആര്‍ ആദ്യമായെഴുതിയ നോവല്‍ 'പ്രതി പൂവന്‍കോഴി'യുടെ പേരാണ് സിനിമയ്ക്ക്. എന്നാല്‍ നോവലല്ല സിനിമയാകുന്നതെന്നും മറിച്ച് ഉണ്ണി തന്നെ പറഞ്ഞ മറ്റൊരു കഥയാണ് ഇതെന്നും റോഷന്‍ നേരത്തേ പറഞ്ഞിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഉണ്ണി ആര്‍. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഡിസംബറില്‍ തീയേറ്ററുകളിലെത്തും.