മിഷ്‌കിന്റെ പുതിയ ചിത്രം 'സൈക്കോ'യുടെ ടീസര്‍ പുറത്തെത്തി. സൈക്കോളജി ത്രില്ലര്‍ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നിത്യ മേനന്‍, അദിതി റാവു ഹൈദരി, സംവിധായകന്‍ റാം തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ ഒരുക്കിയ ചിത്രമാണ് ഇത്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്കമാണ് നിര്‍മ്മാണം. രചനയും മിഷ്‌കിന്‍ തന്നെ. സംഗീതം ഇളയരാജ.