തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിലും 'ക്വീനി'ന് സ്ട്രീമിംഗ് ഉണ്ടാവും. 

ജയലളിതയുടെ ജീവിതം പ്രമേയമാക്കി രണ്ട് സിനിമകളാണ് നിലവില്‍ ഒരുങ്ങുന്നത്. കങ്കണ റണൗത്ത് നായികയാവുന്ന 'തലൈവി'യും നിത്യ മേനന്‍ നായികയായെത്തുന്ന 'അയണ്‍ ലേഡി'യും. ഇപ്പോഴിതാ ഒരു വെബ് സിരീസ് കൂടി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുടെ സംഭവബഹുലമായ ജീവിതം പ്രമേയമാക്കി വരുന്നു. ഗൗതം വസുദേവ് മേനോനും പ്രശാന്ത് മുരുഗേശനും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച സിരീസിന്റെ പേര് 'ക്വീന്‍' എന്നാണ്. എംഎക്‌സ് പ്ലെയറിലാണ് സ്ട്രീം ചെയ്യുക. ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമ്പോള്‍ എംജിആര്‍ ആയി എത്തുക ഇന്ദ്രജിത്ത് സുകുമാരനാണ്.

തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിലും 'ക്വീനി'ന് സ്ട്രീമിംഗ് ഉണ്ടാവും. രമേശ് ഘട്ടലയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിനൊന്ന് എപ്പിസോഡുകളിലായിട്ടാവും ആദ്യ സീസണ്‍. ഇന്ദ്രജിത്തിനെ കൂടാതെ മറ്റൊരു മലയാളി താരവും സിരീസിലുണ്ട്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രനാണ് ജയലളിതയുടെ കൗമാരം അവതരിപ്പിക്കുന്നത്.