Asianet News MalayalamAsianet News Malayalam

മരുഭൂമിയിലെ സംഭവകഥ; സർവൈവൽ ത്രില്ലർ 'രാസ്‍താ' വരുന്നു, ടീസര്‍ കാണാം

അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രം

Raastha malayalam movie teaser Sarjano Khalid aneesh anwar nsn
Author
First Published Dec 7, 2023, 11:33 PM IST

ലിനു ശ്രീനിവാസ് നിർമ്മിച്ച് അലു എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്താ എന്ന ചിത്രം വരുന്ന ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

ഒരു കംപ്ലീറ്റ് സർവൈവൽ ത്രില്ലർ ആയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ഒമാനിലെ വുഹൈത സാൻഡിസിലും മസ്കറ്റിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ സുധീഷ്, ഇർഷാദ് അലി, ടിജി രവി, ആരാധ്യ ആൻ, ആശാ അരവിന്ദ്, സോനാ എന്നിവരെ കൂടാതെ അറബ് താരങ്ങൾ ആയ ഫക്രിയ ഖമീസ്, ഷൈമ സൈദ് അൽ ബർക്കി, ഖമീസ് അൽ റവാഹി, മുഹമ്മദ് അബ്ദുള്ള അൽ ബലൂഷി, പാകിസ്ഥാനി താരം സാമി സാരംഗ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൗദി- ഒമാൻ അതിർത്തിയിലായി പടർന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാർട്ടർ എന്ന റുബൽ ഖാലി മരുഭൂമിയിൽ 2011 ല്‍  ഉണ്ടായ ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, അപകടം നിറഞ്ഞ പ്രദേശമാണ് റുബെൽ ഖാലി എന്ന വിജനമായ മരുഭൂമി. ഇന്ത്യൻ സിനിമയിൽ തന്നെ ഈ ജോണറിൽ അവതരിപ്പിച്ചിട്ടുള്ള  ആദ്യ സർവൈവൽ ചിത്രമാകും രാസ്താ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു നാരായണൻ ആണ്. മ്യൂസിക് അവിൻ മോഹൻ സിതാര, എഡിറ്റിങ് അഫ്താർ അൻവർ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, ആര്‍ട്ട് വേണു തോപ്പിൽ, കോസ്റ്റ്യൂം ഷൈബി ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ സുധാ ഷാ, പ്രൊഡക്ഷൻ കൺട്രോളർ ഒമാൻ കാസിം മുഹമ്മദ് അൽ സുലൈമി (ഒമാൻ), ഫിനാൻസ് കൺട്രോളർ രാഹുൽ സി ചേരാൾ.

ഹരിനാരായണൻ, അൻവർ അലി, വേണുഗോപാൽ ആർ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് അവിൻ മോഹൻ സിത്താരയാണ്.   ഗായകർ വിനീത് ശ്രീനിവാസൻ, അൽഫോൻസ് ജോസഫ്, സൂരജ് സന്തോഷ്, മൃദുല വാര്യർ എന്നിവർ ആണ്. സൗണ്ട് ഡിസൈൻ എ ബി ജുബിൻ, ഫൈനൽ മിക്സ് ജിജു ടി ബ്രൂസ്, പ്രൊഡക്ഷൻ കൺട്രോളർ ഹോചിമിൻ കെ സി,  പി ആർ ഒ പ്രതീഷ് ശേഖര്‍, എ എസ് ദിനേശ്. കളറിസ്റ് ലിജു   പ്രഭാകർ, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഡിസൈൻസ് കോളിൻസ് ലിയോഫില്‍.

ALSO READ : സാമന്തയുടെ വഴിയേ ശ്രുതി ഹാസനും; നാനി നായകനാവുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിനുവേണ്ടി വാങ്ങിയ പ്രതിഫലം!

Follow Us:
Download App:
  • android
  • ios