രാജ്‍കുമാര്‍ റാവു നായകനാകുന്ന സിനിമയാണ് ഷിംല മിര്‍ച്ചി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ നായിക. ഹേമമാലിനിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. രമേശ് സിപ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ല്‍ പൂര്‍ത്തിയായ ചിത്രമാണ് ഷിംല മിര്‍ച്ചി. അടുത്ത മാസം മൂന്നിന് ചിത്രം റിലീസ് ചെയ്യും.