ക്ഷിത് ഷെട്ടി നായകനാകുന്ന 'അവന്‍ ശ്രീമാന്‍ നാരായണ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് തന്റെ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.  ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ധനുഷും , നാനി തെലുങ്ക് ട്രെയിലറും റീലിസ് ചെയ്തു.  കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് , മലയാളം ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കോമഡി ആക്ഷന്‍ ഗണത്തില്‍പെടുന്നു.

കന്നഡ സിനിമ ലോകത്ത് വ്യത്യസ്തകള്‍ കൊണ്ട് എന്നും നിറഞ്ഞു നില്‍ക്കുന്ന നടനാണ് രക്ഷിത് ഷെട്ടി. രക്ഷിത് ഷെട്ടിയുടെ ഉലിതാവരു കണ്ടാതെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു നിവിന്‍ പോളിയുടെ റിച്ചി.  ചിത്രത്തില്‍ കര്‍ണാടകയിലെ 1980 കളിലെ ഒരു പൊലീസുകാരനായാണ് രക്ഷിത് എത്തുന്നത്. അഞ്ച് പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍  ചിത്രം റിലീസ് ചെയ്യും. 

ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളില്‍ കൈയ്യില്‍ ഇരട്ട ബാരല്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച് ബൈക്ക് ഓടിക്കുന്ന ഒരു പൊലീസുകാരനായിട്ടാണ് രക്ഷിത് ഷെട്ടി പ്രത്യക്ഷപ്പെടുന്നത്. 80 കളില്‍ കര്‍ണാടകയിലെ 'അമരാവതി' എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആ പട്ടണത്തില്‍ താമസിക്കുന്ന അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് കഥ. 

സച്ചിന്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാന്‍വി ശ്രീവാസ്തവ, അച്യൂത് കുമാര്‍ , പ്രമോദ് ഷെട്ടി, ബാലാജി മനോഹര്‍ എന്നിവര്‍ അഭിനയിക്കുന്നു. ഡിസംബര്‍ 27 ന് ചിത്രം റിലീസ് ചെയ്യും.