ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ5 ലൂടെ എത്തും

ബോളിവുഡ് നടിമാരില്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിലും പ്രകടനത്തിലും അമ്പരപ്പിക്കുന്ന താരമാണ് തപ്‍സി പന്നു (Taapsee Pannu). തപ്‍സിയെ കേന്ദ്ര കഥാപാത്രമാക്കി പല സിനിമകളും വന്നു. അത്തരം നിരവധി സിനിമകള്‍ വരാനിരിക്കുന്നു. അതിലൊന്നാണ് തപ്‍സി ഒരു ട്രാക്ക് അത്‍ലറ്റിന്‍റെ റോളിലെത്തുന്ന 'രശ്‍മി റോക്കറ്റ്' (Rashmi Rocket). ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Trailer) പുറത്തെത്തി.

അന്തര്‍ദേശീയ വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഓടാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് തപ്‍സിയുടേത്. പക്ഷേ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അവരുടെ മുന്നില്‍ ഒരു പ്രതിസന്ധി വന്നുനില്‍ക്കുന്നു. അതിനെ നേരിട്ടുകൊണ്ടുള്ള കഥാപാത്രത്തിന്‍റെ മുന്നോട്ടുപോക്കാണ് ചിത്രം. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ5 പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ്. ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്ക് എത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona