വിശ്വോത്തര ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത്ത് റായ് രചിച്ച ചെറുകഥകളെ അധികരിച്ച് നെറ്റ്ഫ്ളിക്സ് നിര്‍മ്മിച്ച ചിത്രം 'റായ്'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. റായ് കഥകളുടെ പുതുകാല ആവിഷ്‍കാരം ആന്തോളജി രൂപത്തിലാണ് നെറ്റ്ഫ്ളിക്സ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് കഥാപാത്രങ്ങളുടെ കഥകള്‍ പറയുന്ന നാല് ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്‍തിരിക്കുന്നത് മൂന്ന് സംവിധായകരാണ്. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ഛൗബേ, വസന്‍ ബാല എന്നിവര്‍.

മനോജ് ബാജ്‍പെയ്, ഹര്‍ഷ്‍വര്‍ധന്‍ കപൂര്‍, ഗജ്‍രാജ് റാവു, അലി ഫസല്‍, ശ്വേത ബസു പ്രസാദ്, അനിന്ദിത ബോസ്, കെ കെ മേനോന്‍, ബിഡിത ബാഗ്, ദിബ്യേന്ദു ഭട്ടാചാര്യ, രാധിക മദന്‍, ചന്ദന്‍ റോയ് സന്യാല്‍, ആകാന്‍ഷ രന്‍ജന്‍ കപൂര്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ മാസം 25ന് റിലീസ്. ട്രെയ്‍ലര്‍ കാണാം..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona