ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു

വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്. ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്‍റണി, കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കൊറിയോഗ്രഫി സ്പ്രിംഗ്, ആക്ഷന്‍ ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, പിആര്‍ഒ വാഴൂര്‍ ജോസ്.

തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്‍റെ വിജയ​ഗാഥ

തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പിൽ(Shooting Championship) മെഡലുകൾ വാരിക്കൂട്ടി നടൻ അജിത്ത് കുമാർ(Ajith Kumar). 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെ‍ഡലുകളാണ് താരം നേടിയത്. നാല് സ്വർണവും രണ്ട് വെങ്കലവും നേടിക്കൊണ്ടാണ് അജിത്ത് വിജയ​ഗാഥ തീർത്തത്. 

കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിലും ആറ് സ്വർണ മെഡലുകൾ നടൻ നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോ​ഗ്രഫി, റേസിം​ഗ് തുടങ്ങിയവയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്. 

ALSO READ : 'പാക്കപ്പ്' വിളി ഇല്ല, പകരം ഒരു നിശബ്‍ദ പ്രാര്‍ഥന; 'ബറോസ്' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍

അതേസമയം, എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത്(Ajith) ആരാധകർ. 'വലിമൈ'യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.