ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന ചിത്രം.

സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഫ്ലാസ്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിയും ആക്ഷനും നിറച്ചു കൊണ്ടുള്ള ട്രെയിലർ സിനിമയൊരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. പിഎസ്ഒ ജ്യോതിക കുമാർ എന്ന വേഷത്തിലാണ് സൈജു കുറിപ്പ് ചിത്രത്തിലെത്തുന്നത്. ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന ചിത്രം ജൂലൈ 18ന് തിയറ്ററുകളിൽ എത്തും.

ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണവും. ലിജോ ജോസഫ്, രതീഷ് എം എം എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാർ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. ഗായകൻ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ രാഹുൽ തന്നെയാണ്. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലിവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നിവയ്ക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് "ഫ്ലാസ്ക്".

Flask - Official Trailer | Saiju Kurup | Rahul Riji Nair | Suresh Krishna | Sidharth Bharathan

സഹനിർമ്മാണം- വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പിള്ള, ക്രീയേറ്റീവ് ഡയറക്ടർ- ശ്രീകാന്ത് മോഹൻ, ഛായാഗ്രഹണം - ജയകൃഷ്ണൻ വിജയൻ, സംഗീതം - സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രതാപ് രവീന്ദ്രൻ, കലാസംവിധാനം- സതീഷ് നെല്ലായ, വരികൾ- ബി കെ ഹരിനാരായണൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ് - രതീഷ് പുൽപള്ളി, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, സൗണ്ട് മിക്സിംഗ് - പി സി വിഷ്ണു, സംഘട്ടനം - ഡേഞ്ചർ മണി, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ് - അരുൺ കെ രവി, സെബാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജെ പി മണക്കാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബെൽരാജ് കളരിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ - കൃഷ്ണ പ്രസാദ്, പ്രോമോ സ്റ്റിൽസ്- ബോയക്, ഡിസൈൻസ് - ശ്യാം സി ഷാജി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്