Asianet News MalayalamAsianet News Malayalam

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം "സൈന്ധവ്";ക്രൂരനായ വില്ലനായി നവാസുദിൻ സിദ്ദിഖി

ക്രൂരനായ വില്ലനായിട്ടാണ് നവാസുദിൻ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം. 

Saindhav Teaser Venkatesh Daggubati Arya Nawazuddin staring Sailesh Kolanu movie Santhosh Narayanan musical vvk
Author
First Published Oct 16, 2023, 9:47 PM IST

ഹൈദരാബാദ്: നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "സൈന്ധവ്" എന്ന ചിത്രത്തിന്റെ പ്രൊമോഷൻസ് ഇന്നത്തെ ടീസർ റിലീസോടെ അണിയറപ്രവർത്തകർ ആരംഭിച്ചു. ടീസറിൽ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസർ നവാസുദീൻ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്. 

ക്രൂരനായ വില്ലനായിട്ടാണ് നവാസുദിൻ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം. ക്രൈം ത്രില്ലർ സിനിമകൾ സംവിധാനം ചെയ്യാൻ സൈലേഷ് കോലാനു തെളിയിക്കുന്നു. സൈന്ധവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകാൻ ഓരോ ഫ്രയിമിലും ശ്രമിക്കുകയാണ് സംവിധായകൻ. 

സംക്രാന്തി നാളിൽ ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. 

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക് - സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്ഠൻ, എഡിറ്റർ - ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. പി ആർ ഒ - ശബരി.

'എന്നെ സിനിമ രംഗത്ത് നിന്ന് ഔട്ടാക്കാനാണോ ഇത്': കമലിനോട് തുറന്ന് ചോദിച്ച് രജനി, സംഭവം പ്രതിഫല കാര്യത്തില്‍‌.!

ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് തനിക്ക് മാത്രം ക്ഷണമില്ല: പ്രദേശിക ജൂറിയായിരുന്ന സംവിധായകന്‍ സജിന്‍ ബാബു

Follow Us:
Download App:
  • android
  • ios