സ്വര ഭാസ്‍കറും ദിവ്യാ ദത്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഷീര്‍ ഖോര്‍മ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഷബാനി അസ്‍മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും. ഫറാസ് ആരിഫ് അൻസാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാക്കിസ്ഥാനി- കനേഡിയൻ വംശജയായ കഥാപാത്രമായാണ് സ്വര ഭാസ്‍കര്‍ അഭിനയിക്കുന്നത്. തന്റെ പ്രണയിനിയായ ദിവ്യാ ദത്തയുടെ കഥാപാത്രവുമായി സ്വര ഭാസ്‍കറിന്റെ കഥാപാത്രം ഇന്ത്യയിലേക്ക് വരികയാണ്. സിനിമയുടെ റിലീസ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഷബാന അസ്‍മിക്കും പ്രധാനപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലുള്ളത്. ദിവ്യാ ദത്തയാണ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതെന്നും മികച്ച കഥയാണ് സിനിമയുടേത് എന്നും ഷബാന അസ്‍മി മുമ്പ് പറഞ്ഞിരുന്നു.