ഹേമമാലിനിയും രാജ്കുമാര്‍ റാവുവും രാകുല്‍ പ്രീത് സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഷിംല മിര്‍ച്ചി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. സവിശേഷയുള്ള ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. മകളുടെ കാമുകനുമായി പ്രണയത്തിലാകുന്ന മുതിര്‍ന്ന സ്ത്രീ എന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. രാകുല്‍ പ്രീതിന്റെ അമ്മയുടെ വേഷത്തില്‍ ഹേമമാലിനിയും കാമുകന്റെ റോളില്‍ രാജ്കുമാര്‍ റാവുവും എത്തുന്നു.

രമേഷ് സിപ്പിയാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മ്മാണം രമേഷ് സിപ്പി എന്റര്‍ടെയ്ന്‍മെന്റും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ്. കൗസര്‍ മുനീര്‍, ഋഷി വീര്‍മണി, വിപുല്‍ ബിന്‍ജോള, രമേഷ് സിപ്പി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിതന്‍ ഹര്‍മീത് സിംഗ്.