മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്കി'ന്റെ ടീസര്‍ പുറത്തെത്തി. ചിത്രത്തിന്റെ മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസ് ആയി ആദ്യം പ്ലാന്‍ ചെയ്തിരുന്ന ചിത്രം ജനുവരിയിലേക്ക് നീട്ടുകയായിരുന്നു. മറ്റൊരു മമ്മൂട്ടി ചിത്രമായ 'മാമാങ്കം' നേരത്തേ തീരുമാനിച്ചിരുന്നതില്‍നിന്ന് റിലീസ് നീട്ടിയതിനെത്തുടര്‍ന്നായിരുന്നു ഇത്.