രോഹിത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് സൂര്യവന്‍ശിയിലെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. 

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സൂര്യവന്‍ശി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള മിഷന്‍. 

രോഹിത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് സൂര്യവന്‍ശിയിലെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രതീക്ഷിച്ചിരുന്നതുപോലെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാവും ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. 4.15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. മാര്‍ച്ച് 24ന് തീയേറ്ററുകളിലെത്തും.