Asianet News MalayalamAsianet News Malayalam

നിറയെ സര്‍പ്രൈസുകള്‍; സ്പൈഡര്‍ മാന്‍: നോ വേ ഹോം ട്രെയിലര്‍ ഇറങ്ങി

. ടോം ഹോളണ്ടാണ് ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത്. ഏറെ സര്‍പ്രൈസുകള്‍ ഒളിച്ചുവച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലര്‍ നല്‍കുന്നത്.

spiderman no way home fficial Teaser Trailer
Author
Hollywood, First Published Aug 24, 2021, 8:14 AM IST

സ്പൈഡര്‍മാന്‍ നോ വേ ടു ഹോം ട്രെയിലര്‍ ഇറങ്ങി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 21 മത്തെ ചിത്രമായ ഈ സ്പൈഡര്‍മാന്‍ ചിത്രം 2017ലും, 2019 ലും ഇറങ്ങിയ സ്പൈഡര്‍മാന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് വരുന്നത്. ടോം ഹോളണ്ടാണ് ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത്. ഏറെ സര്‍പ്രൈസുകള്‍ ഒളിച്ചുവച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലര്‍ നല്‍കുന്നത്. ജോണ്‍ വാട്ട്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബെനഡിക്ട് കൂമ്പര്‍ബെച്ച് അവതരിപ്പിക്കുന്ന മാര്‍വല്‍ സൂപ്പര്‍ ഹീറോയായ ഡോ.സ്ട്രേഞ്ച് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. 2021 ഡിസംബര്‍ 17ന് റിലീസ് ചെയ്യും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios