നവാഗതനായ സുജിത്ത് എന്‍ സുബ്രഹ്‍മണ്യം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം രാജാസ് പ്ലേലിസ്റ്റിന്‍റെ ടീസര്‍ പുറത്തിറങ്ങി.
നവാഗതനായ സംവിധായകന്‍ സുജിത്ത് എന്‍ സുബ്രഹ്‍മണ്യം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം രാജാസ് പ്ലേലിസ്റ്റിന്‍റെ ടീസര്‍ പുറത്തെത്തി. നവാഗതനായ ജൈയന്‍ ആണ് ചിത്രത്തിലെ നായകന്‍. സോന ഒലിക്കല്‍ നായിക. സംവിധായകന്‍ വെങ്കട് പ്രഭുവിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. സംവിധായിക സുധ കൊങ്കരയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ഇളയരാജയുടെ പാട്ട് കേട്ടാല്‍ ഭൂതകാലത്തിലേക്ക് ടൈം ട്രാവല്‍ നടത്താമെന്ന് പറയുന്ന നായകനെ ടീസറില്‍ കാണാം. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്.
വാഗൈ ചന്ദ്രശേഖര്‍, ഗുരു സോമസുന്ദരം, ബിബിയന്‍, റോജു, ആര്യലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ല്‍ പുറത്തെത്തിയ കുടുംബസ്ഥന്‍ എന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകനായിരുന്നു രാജാസ് പ്ലേലിസ്റ്റ് സംവിധാനം ചെയ്യുന്ന സുജിത്ത് എന്‍ സുബ്രഹ്‍മണ്യം. എലിഫന്‍റൈന്‍ എക്സിന്‍റെ ബാനറില്‍ രമണന്‍ ബാലഗംഗാധരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് മുനീഷ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീ വാട്സണ്‍, കലാസംവിധാനം ഷാനു മുരളീധരന്‍, ആക്ഷന്‍ കൊറിയോഗ്രഫി പി സി സ്റ്റണ്ട്സ്, കോസ്റ്റ്യൂം ഡിസൈനര്‍ പൂര്‍ണിമ രാമസ്വാമി, കോ ഡയറക്ടര്‍ സതീസ് മാണിക്യം.
സൗണ്ട് ഡിസൈനര്‍ ആന്തണി ബി ജയൗബന്‍, പബ്ലിസിറ്റി ഡിസൈന്‍ വിയാകി, പ്രൊമോഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് റൈസ് ആന്‍ഡ് റോര്‍, പിആര്‍ഒ രേഖ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉത്ര മീനാക്ഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ടി എന്‍ ഗോകുല്‍നാഥ്, സീനിയര്‍ മാനേജര്‍ ടീം ജയകീര്‍ത്തിവാസന്‍ ജെ, അസിസ്റ്റന്‍റ് മാനേജര്‍ മുഗേഷ്, ഡയറക്ഷന്‍ ടീം നവയുഗന്‍, ജയപ്രകാശ് ടി, വരുണ്‍ ബാലാജി, വിജയ് കണ്ണന്‍, ഡിഒപി ടീം പളനി, ബാലു, കെവിന്‍, എഡിറ്റിംഗ് ടീം സന്തോഷ്, ഷബന്‍, മ്യൂസിക് ഓണ്‍ യു 1 റെക്കോര്‍ഡ്സ്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

