ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്‍തു.

ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് സൂഫിയും സുജാതയും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ  200ലേറെ രാജ്യങ്ങളിലെ പ്രേക്ഷകകര്‍ക്ക് സിനിമ കാണാനാകും. അതിഥി റാവു ഹൈദരിയാണ് നായിക. നരണിപ്പുഴ ഷാനവാസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത് ആണ്.  ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് സംഗീതം നൽകിയതും പാടിയതും സുദീപ് പാലനാടാണ്.