ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'സണ്ണി'യുടെ ടീസര്‍ പുറത്തെത്തി. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ജയസൂര്യയുടെ കഥാപാത്രം മാത്രമുള്ള സിംഗിള്‍ ഷോട്ടാണ് ഉള്ളത്. ജയസൂര്യയുടെ നൂറാമത് സിനിമയാണിത്. ഒരു സംഗീതജ്ഞനാണ് കഥാപാത്രം. പുണ്യാളൻ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ശങ്കര്‍ ശര്‍മ്മ. ഛായാഗ്രഹണം മധു നീലകണ്ഠന്‍. വസ്ത്രാലങ്കാരം സരിത ജയസൂര്യ. അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്. പി ആര്‍ ഒ എ എസ് ദിനേശ്.