ബേബി തെന്നൽ, മാസ്റ്റർ ആദിഷ്, മാസ്റ്റർ ഡാവിഞ്ചി എന്നീ കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് "സൂപ്പർഹീറോ" . ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി.

ശ്രീറാം നമ്പ്യാർ ഛായാഗ്രഹണവും സെറിൻ ഫ്രാൻസിസ് സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിരതാരങ്ങളും അണിനിരക്കുന്നു. ചിത്രം ഉടൻ തിയേറ്ററിലെത്തും.