ദുല്‍ഖര്‍ സല്‍മാനും ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ടീസര്‍ പുറത്തെത്തി. സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ആ കോമ്പിനേഷനിലെ താരങ്ങളെല്ലാം ടീസറില്‍ അണിനിരക്കുന്നുണ്ട്. 

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തില്‍ എത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപന സമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'വരനെ ആവശ്യമുണ്ട്'.