ലയാളത്തിൽ ഏറെ മികച്ച അഭിപ്രായം നേടിയ സ‍ർവൈവൽ ത്രില്ലര്‍ 'ഹെലൻ' തമിഴ് റീമേക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. 

നവാഗതനായ മാത്തുക്കുട്ടി സേവ്യറിന്‍റെ സംവിധാനത്തിലാണ് മലയാളത്തിൽ ഹെലൻ പുറത്തിറങ്ങിയിരുന്നത്. സിനിമയിൽ അന്ന ബെന്നിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാവേദ് റിയാസാണ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് മുത്തുസാമി ഛായാഗ്രഹണം ചെയ്തിരിക്കുന്നു. മലയാളത്തിൽ അസർ എന്ന കഥാപാത്രമായെത്തിയ നോബിള്‍ ബാബു തോമസ് തന്നെയാണ് തമിഴിലും അഭിനയിക്കുന്നത്.

പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം