1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദി കുങ്ഫു മാസ്റ്ററി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. പേര് സൂചിപ്പിക്കുന്നതുപോലെ ആയോധന കലയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'.
'പൂമര'ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക. പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. സനൂപ് ദിനേശ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പി ബി, ജെയിംസ് ജെ തുടങ്ങിയവരും അഭിനയിക്കുന്നു.
എബ്രിഡ് ഷൈനിന്റേത് തന്നെയാണ് രചന. ഛായാഗ്രഹണം അര്‍ജുന്‍ രവി. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇഷാന്‍ ഷബ്ര. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം. ജനുവരിയില്‍ തീയേറ്ററുകളിലെത്തും.

