നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക

ദീപക് പറമ്പോല്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം 'ദി ലാസ്റ്റ് ടു ഡെയ്‍സി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സന്തോഷ് ലക്ഷ്‍മണ്‍ കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണ്. നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നീസ്ട്രീം ചിത്രത്തിന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സംവിധായകനൊപ്പം നവനീത് രഘുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ധര്‍മ്മ ഫിലിംസിന്‍റെ ബാനറില്‍ സുരേഷ് നാരായണ്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഫൈസല്‍ അലി. സംഗീതം അരുണ്‍ രാജ്, സെജോ ജോണ്‍. എഡിറ്റിംഗ് വിനയന്‍ എം ജെ. മേജര്‍ രവി, നന്ദന്‍ ഉണ്ണി, അദിതി രവി, അബു വാളയംകുളം, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, വിനീത് മോഹന്‍, സുര്‍ജിത്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.