ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന പുതിയ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി

കണ്ണൂര്‍ കഫേയുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. കണ്ണൂര്‍ കഫേയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. തരുണ്‍ സുധാകരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും കളറിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരയായ 'കണ്ണൂര്‍ കഫേ'യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നീവരാണ് 'ദി ലേറ്റ് കുഞ്ഞപ്പ'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നാട്ടിന്‍പുറത്തെ നിരവധി സാധാരണക്കാരായ കലാകാരന്‍മാരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

സംഗീതം വിനയ് ദിവാകരന്‍, സൗണ്ട് ഡിസൈൻ ചരണ്‍ വിനായക്, സൗണ്ട് മിക്‌സിംഗ് സി എം സാദിക്, കഥ രാധാകൃഷ്ണന്‍ തലച്ചങ്ങാട്, ഗായകർ മാതന്‍, ധനഞ്ജയ് ആര്‍ കെ, ഗാനരചന കാവേരി കല്‍ഹാര്‍, സ്റ്റുഡിയോ ക്വാര്‍ടെറ്റ് മീഡിയ ഫ്‌ളോര്‍, അസോസിയേറ്റ് ഡയറക്ടർ വിപിന്‍ അത്തിക്ക, ഹേമന്ത് ഹരിദാസ്, ക്യാമറ അസോസിയേറ്റ് സായി യാദുല്‍ ദാസ്, ക്യാമറ അസിസ്റ്റന്റ് സബാസ്റ്റ്യന്‍ ജോണ്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ് സിനി (ആര്‍ മീഡിയ), പ്രൊഡക്ഷന്‍ കണ്‍ട്രോളർ രാമകൃഷ്ണന്‍ പഴശ്ശി, സബ്‌ ടൈറ്റിൽ സംഗീത മാത്യു, ബിടിഎസ് ആനന്ദ് ഹരിദാസ്, ഡിസൈൻ കിനോ. ചിത്രീകരണം പൂര്‍ത്തിയായ 'ദി ലേറ്റ് കുഞ്ഞപ്പ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.