ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ മൈക്കിള്‍ ഷാനനും ഷെയ്‍ വിഗവും ഒന്നിക്കുന്ന ചിത്രമാണ് ദ ക്വാറി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സ്‍കോട്ട് ടീംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാമണ്‍ ഗാല്‍ഗട്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. മൈക്കിള്‍ ഷാനൻ പൊലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. ഷെയ് വിഗം കൊലപാതകിയായി അഭിനയിക്കുന്നു.