ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂര്‍ പൂര'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം രതീഷ് വൈഗയാണ്. 

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്‍റെ നിര്‍മ്മാണം. ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. 'പുണ്യാളന്‍ അഗര്‍ബത്തീസി'ന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ നായകനാവുന്ന ചിത്രം കൂടിയാണിത്.