വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു വെ‍ടിവഴിപാട്. വിനയ് ഫോർട്ട്, ശ്രിദ്ധ, അരുൺ കുര്യൻ, ടിനി ടോം തുടങ്ങിയവരാണ് ടീസറിൽ അണി നിരക്കുന്നത്. വിനയ് ഫോർട്ടാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ശ്രിദ്ധ ഈ ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമെന്നുറപ്പ്. കാരണം ട്രെയിലറിൽ തന്നെ ശ്രിദ്ധയുടെ കഥാപാത്രത്തിന്റെ പ്രത്യേകത വെളിപ്പെടുന്നുണ്ട്.

അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും തമ്മിലുള്ള ലിപ്‌ലോക്ക് ആണ് ട്രെയിലറിലെ ആകർഷണ ഘടകം. ലിന്റ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും അഭിനയിക്കുന്നു. സേവ് ദി ഡേറ്റ് വിപ്ലവത്തിനെ ചെറുതായി ഒന്നു പരിഹസിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറിൽ. ശാന്തി ബാലകൃഷ്ണൻ, മധുപാൽ അലൻസിയർ, അനുമോൾ, കോട്ടയം പ്രദീപ്, എന്നിവരും ചിത്രത്തിലുണ്ട്. സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.