Asianet News MalayalamAsianet News Malayalam

ആക്ഷൻ ത്രില്ലറുമായി തൃഷ, രാംഗിയുടെ ടീസര്‍

തൃഷ നായികയാകുന്ന, പുതിയ സിനിമയായ രാംഗിയുടെ ടീസര്‍ പുറത്തുവിട്ടു.

Trishas film teaser released
Author
Chennai, First Published Dec 8, 2019, 12:38 PM IST

തെന്നിന്ത്യൻ സൂപ്പര്‍നായിക, തൃഷ നായികയാകുന്ന പുതിയ സിനിമയാണ് രാംഗി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്.

എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൃഷയ്‍ക്ക് ആക്ഷൻ രംഗങ്ങളുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  സി സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios