Asianet News MalayalamAsianet News Malayalam

വിജയ് സേതുപതിക്കൊപ്പം മഞ്ജിമ മോഹന്‍; 'തുഗ്ലക്ക് ദര്‍ബാര്‍' നെറ്റ്ഫ്ളിക്സില്‍: ട്രെയ്‍ലര്‍

ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം

Tughlaq Durbar official trailer starring Vijay Sethupathi Raashii Khanna and Manjima Mohan
Author
Thiruvananthapuram, First Published Aug 31, 2021, 5:13 PM IST

വിജയ് സേതുപതിക്കൊപ്പം മഞ്‍ജിമ മോഹന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം 'തുഗ്ലക്ക് ദര്‍ബാറി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സണ്‍ ടിവിയിലൂടെ എത്തുന്ന ചിത്രം അതേദിവസം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലും പ്രദര്‍ശനത്തിനെത്തും. സെപ്റ്റംബര്‍ 10ന് വൈകിട്ട് 6:30നാണ് സണ്‍ ടിവിയിലെ പ്രീമിയര്‍. അതേദിവസം രാത്രി ചിത്രം നെറ്റ്ഫ്ളിക്സിലൂടെയും എത്തും.

'സിംഗാരവേലന്‍' എന്ന പ്രാദേശിക രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. റാഷി ഖന്നയാണ് നായിക. മഞ്ജിമ മോഹനൊപ്പം പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ് സംഗീതം ഗോവിന്ദ് വസന്ത. സംഘട്ടനം സില്‍വ. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios