നവാഗതനായ ബിബിന്‍ കൃഷ്‍ണ സംവിധാനം

അനൂപ് മേനോനെ (Anoop Menon) നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്‍ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 21 ഗ്രാംസിന്‍റെ (Twenty One Gms) ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. 

അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം പകരുന്ന ചിത്രംകൂടിയാണിത്. ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, മാലിക് എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സുജിത്ത് മടന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.