ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം
ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍ (Two Men). 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാല്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടു പേർ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്.
ALSO READ : 'ജവാന്‍റെ' ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
രണ്‍ജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, സാദിഖ്, സുധീർ കരമന, മിഥുൻ രമേഷ്, അനുമോൾ, ആര്യ, സുനിൽ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുഹമ്മദ് വെമ്പായം തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ് വി സാജൻ. ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സുരേഷ് ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോയല്‍ ജോര്‍ജ്, വസ്ത്രാലങ്കാരം അശോകന്‍ ആലപ്പുഴ, സൌണ്ട് ഡിസൈനര്‍ ബെന്നി അയ്നിക്ക്, മേക്കപ്പ് കിച്ചു ആയിരവല്ലി, ഡിഐ മാഗസിന്‍ കളര്‍, കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടി വി രഞ്ജിത്ത്.

