ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്‍കാരം ലഭിച്ച നടനാണ് മണി. മണി നായകനാകുന്ന സിനിമ അടുത്ത മാസം ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കൊ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മണിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

മണിക്കു പുറമേ അനു മോളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഉണ്ണികൃഷ്‍ണൻ ആവള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യ വത്സല, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഗായിക സിതാര കൃഷ്‍ണകുമാറും മിഥുൻ ജയരാജും ചേര്‍ന്നാണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. സജീഷ് എം, ഡോ. രാജേഷ് എം പി ഡോ. മനോജ് കെ ടി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.