ഷെയ്ന്‍ നിഗം നായകനാവുന്ന ക്രിസ്മസ് ചിത്രം 'വലിയ പെരുന്നാളി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മുന്‍കാല സിനിമകളുടെ സ്‌ക്രീന്‍ റേഷ്യോയില്‍ വിന്റേജ് ലുക്കിലാണ് 1.50 മിനിറ്റുള്ള ട്രെയ്‌ലര്‍ വീഡിയോ. ദൃശ്യങ്ങള്‍ക്കൊപ്പം വിനായകന്റെ ശബ്ദത്തിലുള്ള വോയ്‌സ് ഓവറും കടന്നുവരുന്നു. 

ഹിമിക ബോസ് ആണ് നായിക. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സംവിധാനം. സംവിധായകനൊപ്പം തസ്‌റീഖ് അബ്ദുള്‍ സലാം കൂടിചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം മോനിഷ രാജീവ്. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഗീതം റെക്‌സ് വിജയന്‍. ആക്ഷന്‍ ഡയറക്ടര്‍ മാഫിയ ശശി.