പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാലിന്‍റെ ടീസര്‍ പുറത്തെത്തി. അനൂപ് മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ടീസറിന് വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത് പൃഥ്വിരാജ് ആണ്. പ്രകാശ് രാജും സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, സായ്‍കുമാര്‍, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി എന്നിവര്‍ക്കൊപ്പം മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈം ആഡ്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ വേഗം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് വരാൽ.

ALSO READ : ഉദ്വേഗമുനയില്‍ നിര്‍ത്തുന്ന 'ഒറ്റ്'; റിവ്യൂ

എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ഗോപി സുന്ദർ, നിനോയ് വർഗീസ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, സ്റ്റിൽസ് ഷാലു പേയാട്, പിആർഒ പി ശിവപ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ.

Varaal Teaser | Sunny Wayne | Prakash Raj | Anoop Menon | Renji Panicker | Kannan | Gopi Sundar