സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാനും സുരേഷ് ഗോപിയും ശോഭനയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും അനൂപിന്റേത് തന്നെയാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ എല്ലാം കൗതുകമുണര്‍ത്തുന്നവയായിരുന്നു. അതുപോലെതന്നെയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ട്രെയ്‌ലറും.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണ് നിര്‍മ്മാണം. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. സംഗീതം അല്‍ഫോന്‍സ് ജോസഫ്. എഡിറ്റിംഗ് ടോബി ജോണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിതിന്‍ നസീര്‍. ട്രെയ്‌ലര്‍ കട്ട് ഡോണ്‍ മാക്‌സ്. ഈ മാസം ഏഴിന് തീയേറ്ററുകളിലെത്തും.