വിജയ് ദേവെരകൊണ്ട നായകനാകുന്ന വേള്‍ഡ് ഫെയ്‍മസ് ലൌവറിന്റെ ടീസര്‍ പുറത്തുവിട്ടു.

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് വേള്‍ഡ് ഫെയ്‍മസ് ലൌവര്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

റൊമാന്റിക് ചിത്രമാണ് വേള്‍ഡ് ഫെയ്‍മസ് ലൌവര്‍. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ക്രാന്തി മാധവ് ആണ്. വ്യത്യസ്‍ത ലുക്കുകളില്‍ വിജയ് ദേവെരകൊണ്ട ചിത്രത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. വാലന്റൈൻ ദിവസമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എട്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ.