അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍

വിശാല്‍ (Vishal), ആര്യ (Arya) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ (Anand Shankar) സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എനിമി'യുടെ ട്രെയ്‍ലര്‍ (Enemy Official Trailer) പുറത്തെത്തി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആ ഴോണറിനോട് നീതി പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍.

പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് വിനോദ്‍കുമാറാണ് നിര്‍മ്മാണം. നേരത്തെ അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. തമന്‍ എസ് ആണ് എനിമിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം സാം സി എസ്. 

ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, സംഭാഷണം ഷാന്‍ കറുപ്പുസാമി, തിരക്കഥ ആനന്ദ് ശങ്കര്‍, ഷാന്‍ കറുപ്പുസാമി, എസ് രാമകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ടി രാമലിംഗം, എഡിറ്റിംദ് റെയ്‍മണ്ട് ഡെറിക് ക്രാസ്റ്റ, നൃത്തസംവിധാനം ബൃന്ദ, സതീഷ് കൃഷ്‍ണന്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ്മ. 19 മണിക്കൂറുകള്‍ കൊണ്ട് 16 ലക്ഷത്തിലദികം കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ദീപാവലി റിലീസ് ആണ് ചിത്രം.

YouTube video player