വിഷ്‍ണു വിശാല്‍ നായകനായെത്തുന്നതാണ് ആര്യൻ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിഷ്‍ണു വിശാല്‍. വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആര്യൻ. വിഷ്‍ണു വിശാലിന്റെ ആര്യന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം

ആര്യനിലൂടെ വിഷ്‍ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും 'ആര്യനി'ല്‍ വിഷ്‍ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിഷ്‍ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ആര്യൻ' ഒക്ടോബര്‍ 31ന് ആയിരിക്കും തിയറ്ററുകളില്‍ എത്തുക.

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി വേഷമിട്ട് വിഷ്‍ണു വിശാല്‍ നായകനായ 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്‍ത ചിത്രമായ 'ലാല്‍ സലാം ആണ് വിഷ്‍ണു വിശാല്‍ പ്രധാന വേഷത്തില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്.

'ഗാട്ട കുസ്‍തി' എന്ന ചിത്രം വിഷ്‍ണു വിശാലില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക