നവംബര്‍ 18 ന് തിയറ്ററുകളില്‍

നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിലെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു വിവാഹം പശ്ചാത്തലമാക്കിയുള്ള ആക്ഷേപഹാസ്യമാണ് ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

ALSO READ : 'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്

എഡിറ്റിംഗ് അഖിൽ എ ആർ, സംഗീതം രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം വിനു തോമസ്, ഗാനരചന സാം മാത്യു, പ്രജീഷ്, കലാസംവിധാനം ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം ആര്യ ജയകുമാർ, മേക്കപ്പ് റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ്, കൊറിയോഗ്രാഫി അരുൺ നന്ദകുമാർ, ഡിസൈൻ ശ്യാം സുന്ദർ, സ്റ്റിൽസ് വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Vivaha Avahanam - Official Trailer | Niranj Maniyanpilla Raju | Nithaarah | Sajan Alummoottil