Asianet News MalayalamAsianet News Malayalam

തരംഗം സൃഷ്ടിച്ച് 'വണ്ടര്‍ വുമണ്‍ 1984' ട്രെയിലര്‍

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. 

Wonder Woman 1984 Official Trailer
Author
Hollywood, First Published Dec 9, 2019, 3:50 PM IST

ഹോളിവുഡ്: സൂപ്പര്‍ വുമണ്‍ സിനിമയായ വണ്ടര്‍ വുമണിന്‍റെ പുതിയ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഡിസംബര്‍ 8ന് ഇറങ്ങിയ ട്രെയിലര്‍ ആഗോളതലത്തില്‍ ദശലക്ഷകണക്കിന് കാഴ്ചക്കാരെയാണ് ആദ്യ മണിക്കൂറുകളില്‍ ഉണ്ടാക്കിയത്. ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്. 2017 ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പാറ്റി ജെന്‍കിന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാര്‍ണര്‍ ബ്രദേഴ്സ് ആഗോള വ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുന്ന ചിത്രം 2020 ജൂണ്‍ 5നാണ് പുറത്തിറങ്ങുക

Follow Us:
Download App:
  • android
  • ios