അമിത് ചക്കാലക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'യുവം' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. നിവിന്‍ പോളിയും റഹ്മാനും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി മക്കോറ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. എഡിറ്റിംഗ് ജോണ്‍കുട്ടി. സംഗീതം ഗോപി സുന്ദര്‍. ഗാനരചന ബി കെ ഹരിനാരായണന്‍. സംഘട്ടനം വിക്കി, മാഫിയ ശശി. ചീഫ് അസോസിയറ്റ് ഡയറക്ടര്‍ അജിത്ത് വി തോമസ്. പിആര്‍ഒ വാഴൂര്‍ ജോസ്. 

അമിത് ചക്കാലക്കലിനൊപ്പം ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി, സായ് കുമാര്‍, ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വേഷത്തിലാണ് സായ് കുമാര്‍ എത്തുന്നത്. വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്. ഫെബ്രുവരി 12 ന് തിയറ്ററുകളിലെത്തും.