വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.
തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.
Add Asianetnews as a Preferred Source

പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഇക്കോ ഡെവല്പ്‌മെൻറ് ആൻഡ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:
- തിരുവനന്തപുരം: പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.
- കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
- പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.
- ആലപ്പുഴ: പുറക്കാട് ഗാന്ധി സ്മൃതിവനം.
- കോട്ടയം: കുമരകം.
- ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.
- എറണാകുളം: ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.
- തൃശൂർ: അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.
- പാലക്കാട്: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ് വാലി, തുടിക്കോട് - മീൻവല്ലം.
- മലപ്പുറം: നെടുങ്കയം, നിലമ്പൂർ.
- കോഴിക്കോട്: കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
- വയനാട്: ബാണാസുരമല - മീൻമുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
- കണ്ണൂർ: പൈതൽമല, ആറളം.
- കാസർകോട്: റാണിപുരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
