ബെംഗളൂരു നഗരത്തില്‍ 500 രൂപയ്ക്ക് വെറും 50 രൂപയുടെ വില മാത്രമേ തോന്നൂ. എന്താണ് ഈ നഗരത്തില്‍ ജീവിക്കാന്‍ ഇത്ര ചെലവ്? യുതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. 

ന​ഗരത്തിൽ ജീവിക്കുന്നത് വലിയ ചിലവ് തന്നെ, ബെം​ഗളൂരുവിൽ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ന​ഗരത്തിൽ ജീവിക്കാനുള്ള ചെലവിനെ കുറിച്ചാണ് യുവതി തന്റെ വീഡിയോയിൽ വെളിപ്പെടുത്തുന്നത്. ബെംഗളൂരുവിൽ പണം എത്ര വേഗത്തിലാണ് തീർന്ന് പോകുന്നത് എന്നതിൽ നിരാശ പ്രകടിപ്പിക്കുന്ന വീഡിയോയാണ് ദീപ ഗുപ്ത എന്ന യുവതി ഷെയർ ചെയ്തിരിക്കുന്നത്. വെറുതെ ഒന്ന് പുറത്ത് പോകുന്നത് പോലും വലിയ ചെലവേറിയതായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് വീഡിയോയിൽ അവൾ ചോദിക്കുന്നത് കാണാം.

'എന്തുകൊണ്ടാണ് ബെംഗളൂരുവിൽ 500 രൂപ എന്നത് വെറും 50 രൂപ പോലെ തോന്നുന്നത്. ഞാൻ 500 രൂപ ചെലവഴിക്കും, പക്ഷേ എനിക്കത് വെറും 50 രൂപ മാത്രം ചെലവഴിച്ചത് പോലെയാണ് തോന്നുന്നത്. വീടിനകത്തിരുന്നാലും വീടിന് പുറത്തിറങ്ങിയാലും ഇവിടെ 500 ഒന്നുമല്ല. ഒരു സ്നാക്ക് കഴിക്കുമ്പോൾ നിങ്ങൾ കരുതും വെറും 50 രൂപയേ ചെലവഴിച്ചിട്ടുള്ളൂ എന്ന്, എന്നാൽ ശരിക്കും നിങ്ങൾ 500 രൂപ ചെലവഴിക്കേണ്ടി വരും. എന്തുകൊണ്ടാണ് ഇവിടെ ജീവിക്കാൻ ഇത്രയും ചെലവ് വരുന്നത്' എന്നാണ് ദീപയുടെ ചോദ്യം.

View post on Instagram

വർഷത്തിൽ കിട്ടുന്ന 10 ശതമാനം ഇൻക്രിമെന്റും ഈ ന​ഗരത്തിൽ ചെലവിന് വേണ്ടി വരും എന്നാണ് ദീപ തന്റെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദീപ പറഞ്ഞത് വളരെ വളരെ ശരിയാണ് എന്നാണ് പലരും പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. ദീപ പറഞ്ഞതിനോട് യോജിക്കാതിരിക്കാൻ സാധിക്കില്ല എന്നും ഇത് തങ്ങളുടെയൊക്കെയും അനുഭവം തന്നെയാണ് എന്നുമാണ് മറ്റ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.