മൂർഖനോട് ഇങ്ങോട്ട് മടങ്ങരുതെന്നും അതിന്റെ സുരക്ഷയ്ക്കായി കൂടുതൽ മനുഷ്യരുള്ളയിടത്തേക്ക് ചെല്ലരുതെന്നും സ്ത്രീ അഭ്യർത്ഥിക്കുന്നുണ്ട്. 

ഒരു സ്ത്രീ തന്റെ വീട്ടുവളപ്പിലേക്ക് വന്ന ഒരു ചെറിയ മൂർഖനോട് ദയവായി വീട്ടില്‍ നിന്നും ഇറങ്ങിത്തരണം എന്ന് സ്നേഹത്തോടെ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. വീഡിയോയിൽ, സ്ത്രീ തന്റെ വീട്ടിൽ നിന്ന് പുറത്തുപോകാൻ മൃദുവായ സ്വരത്തിൽ പാമ്പിനോട് ആവശ്യപ്പെടുകയാണ്. ഒരു കുട്ടിയോട് ഒരാള്‍ എങ്ങനെ സംസാരിക്കുന്നു എന്നതിന് സമാനമായിരുന്നു അവരുടെ സംസാരരീതി. 

ഈ സംഭവം നടന്നത് കോയമ്പത്തൂരിലാണ്. ഒരു വടി ഉപയോഗിച്ച് ഒരു മൂർഖനെ മെല്ലെ തട്ടുന്നുണ്ട് അവർ. പാമ്പിനെ നിരീക്ഷിച്ച് സ്ത്രീ പരിഭ്രാന്തയാകുന്നതിനുപകരം, പാമ്പിനോട് ഗേറ്റിന് പുറത്ത് പോകാൻ സ്ത്രീ സൗമ്യമായി നിർദ്ദേശിക്കുന്നു. കൂടാതെ, പാമ്പിനെ പിന്നീട് കാണുകയാണ് എങ്കിൽ പാൽ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 

വീഡിയോയുടെ അവസാനം, വീടിന് പുറത്ത് പാമ്പ് തെന്നിമാറുന്നത് കാണാം. മൂർഖനോട് ഇങ്ങോട്ട് മടങ്ങരുതെന്നും അതിന്റെ സുരക്ഷയ്ക്കായി കൂടുതൽ മനുഷ്യരുള്ളയിടത്തേക്ക് ചെല്ലരുതെന്നും സ്ത്രീ അഭ്യർത്ഥിക്കുന്നുണ്ട്. 

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് സ്ത്രീയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തെ അഭിനന്ദിച്ചത്. 

വീഡിയോ കാണാം: 

YouTube video player